.

തോപ്പുംപടി : സ്വച്ഛത കാമ്പയിൻ അനുസരിച്ച് ഫിഷറീസ് സർവ്വേ ഓഫ് ഇന്ത്യയുടെ സോണൽ ഡയറക്ടർ ഡോ. സിജോ പി വർഗീസിന്റെ നിർദ്ദേശപ്രകാരം കൊച്ചിൻ ബേസ് ജീവനക്കാർ തോപ്പുംപടി ഗവ. മഹാരാജാസ് ആശുപത്രി പരിസരം ശുചീകരിച്ചു.

തോപ്പുംപടി : കൊച്ചി കോർപ്പറേഷൻ കൗൺസിലർ ഹബീബുള്ള പരിപാടികൾ ഉദ്‌ഘാടനം ചെയ്തു. എഫ്എസ്ഐ ബേസ് ഓഫീസിലെയും എഫ്എസ്ഐയിലെയും എല്ലാ ഉദ്യോഗസ്ഥരും ജീവനക്കാരും ആശുപത്രി വളപ്പിലെ കാട്ടുചെടികൾ വൃത്തിയാക്കുന്നതിലും പൂന്തോട്ടവും ഔഷധത്തോട്ടവും വൃത്തിയാക്കുന്നതിലും സജീവമായി ഇടപെട്ടു. ശുചീകരണ യജ്ഞത്തിൽ എഫ്‌എസ്‌ഐ നടത്തുന്ന ആത്മാർത്ഥമായ പരിശ്രമങ്ങളെ പൊതുജനങ്ങളും തദ്ദേശ സ്ഥാപന പ്രതിനിധികളും ആശുപത്രി ഭരണകൂടവും അഭിനന്ദിച്ചു. സോളി സോളമൻ സീനിയർ സൈൻ്റിഫിക് അസിസ്റ്റൻറ് എഫ്.എസ്.ഐ., ഡോ.സുജിത്ത് കുമാർ പട്നായക് സീനിയർ സൈൻ്റിഫിക് അസിസ്റ്റൻറ് എഫ്.എസ്.ഐ. എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 28, 2023, 10:45 p.m. | Thoppumpady