.

തോപ്പുംപടി : ആർട്ട് സ്മാർട്ട് വില്ലേജ് പ്രശസ്തരായ 20 കലാകാരന്മാരുടെ അമ്പതിലധികം ചിത്രകലാസൃഷ്ടികൾ ശില്പങ്ങൾ പ്രദർശിപ്പിക്കുന്നു.

തോപ്പുംപടി : സെപ്തംബർ 14 മുതൽ 17 വരെ ഫോർട്ടുകൊച്ചി ഡേവിഡ് ഹാളിലാണ് പ്രദർശനം. "ലൂമിനറി ആർട്ട് സ്മാർട്ട്സ് വില്ലേജ് സംരംഭം" എന്ന് പേരിട്ടിരിക്കുന്ന ഈ പ്രദർശനം ഡോ. ഉമ നമ്പ്യാർ ചെയർപേഴ്സൺ ഹെൽത്ത് ഇന്ത്യാ അസോസിയേഷൻ ഉദ്ഘാടനം ചെയ്യും. പാരീസ് മോഹൻ കുമാർ, ടി. കലാധരൻ, ഭട്ടതിരിപ്പാട്, മുൻ മേയർ സൗമിനി ജെയ്ൻ, സുബോധ്, നിധില മധു, വിക്റ്റോറിയ, ജയേന്ദ്രൻ, ജിബിൻ, കളർ ലീമ, കടുക് വെങ്കിടേഷ്, സെറാ ജേക്കബ്, വിൽസൻ കരുവേലി, രഞ്ജിത്ത് കെ ഹരിദാസ്, ബബിത, ശിവശങ്കരൻ, റോയ് കെ. മാത്യു തുടങ്ങിയവരുടെ കലാസൃഷ്ടികൾ പ്രദർശനത്തിൽ ഉണ്ടായിരിക്കും. ആർട്ട് സ്മാർട്ട് വില്ലേജ് സംഘടിപ്പിക്കുന്ന ഈ പ്രദർശനം കലാകാരന്മാർ, കലാപ്രേമികൾ , കളക്ടർമാർ എന്നിവർ തമ്മിലുള്ള വിടവ് നികത്തുക എന്ന ലക്ഷ്യ ത്തോടെയുള്ള ഒരു വലിയ സംരംഭത്തിന്റെ ഭാഗമാണ്. പ്രദർശനത്തിനോടൊപ്പം സെപ്തംബർ 17 ന് മട്ടാഞ്ചേരിയിലെ ജ്യൂടൗണിൽ ആർട്ട് സ്മാർട്ട് വില്ലേജിന്റെ ആർട്ട് ഗാലറിയും ഉദ്ഘാടനം ചെയ്യും. സെപ്റ്റംബർ 14 മുതൽ 17 രാവിലെ 11 മുതൽ രാത്രി 8വരെ പ്രദർശനം നടക്കും. കൂടുതൽ വിവരങ്ങൾ ജോൺസൺ സി ജെ ഡയറക്ടർ ആർട്ട് സ്മാർട്ട് വില്ലേജ്, ആൻ ജോസഫ് കോഡിനേറ്റർ ആർട് സ്മാർട്ട് വില്ലേജ് എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 13, 2023, 11:58 p.m. | Thoppumpady