.

തോപ്പുംപടി : ഔവർ ലേഡിസ് കോൺവെൻറ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപിച്ച കേരളോത്സവത്തിന്റെ ഉദ്‌ഘാടനം സിനിമാതാരം ബാല നിർവഹിച്ചു.

തോപ്പുംപടി : സ്കൂളിന്റെ നേതൃത്വത്തിൽ സുമനസ്സുകളുടെ സഹകരണത്തോടെ തടപ്പാക്കുന്ന ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ പൂർത്തിയാക്കിയ 185-മത്തെ ഭവനത്തിന്റെ താക്കോൽ പ്രസ്തുത ചടങ്ങിൽ ബാല കുതിരക്കൂർ കരി നിവാസിയായ ഭവാനി ഗോപിക്ക് കൈമാറി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസ്സി ചക്കാലക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബാലക്ക് കരൾ ദാനം ചെയ്ത അവയവ ദാതാവ് ജോസഫ് ജേക്കബിനെ ചടങ്ങിൽ ആദരിച്ചു. മാനേജ്‍മെന്റ് പ്രതിനിധി സിസ്റ്റർ. ആനന്ദി സേവിയർ, ആൻ ജോർജ് നോവൽറ്റി, രൂപ ജോർജ്, അധ്യാപിക പ്രതിനിധികളായ ലില്ലി പോൾ, ഷെറീജാ അവറാച്ചൻ, ടി എം റിഫാസ്, പിടിഎ പ്രതിനിധി ഷൈനി ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർഥിനികളുടെ വിവിധ കേരളീയ കലാരൂപങ്ങളുടെ അവതരണവും ഉണ്ടായിരുന്നു. കൂടുതൽ വിവരങ്ങൾ സിസ്റ്റർ ലിസി ചക്കാലക്കൽ പ്രിൻസിപ്പൽ ഒ എൽ സി ജി എച്ച് എസ് എസ്, അതിഥി ആർ ഹയർസെക്കൻഡറി സ്‌കൂൾ ലീഡർ, ഭവാനി ഗോപി എന്നിവർ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Nov. 7, 2023, 5:42 p.m. | Thoppumpady