.

തോപ്പുംപടി : അഗതികൾക്കായി പെസഹാ ഒരുക്കി KCYM.

തോപ്പുംപടി : KCYM കൊച്ചി രൂപതയുടെ നേതൃത്വത്തിൽ വിശുദ്ധ പെസഹാദിനത്തോട് അനുബന്ധിച്ചു അഗതികൾക്ക് സെഹിയോൻ പ്രക്ഷിത സംഘം നൽകുന്ന ഉച്ച ഭക്ഷണത്തോടൊപ്പം പെസഹാ അപ്പവും പാനിയും കൊച്ചി കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറ വിതരണം ചെയ്‌തു. സെഹിയോൻ പ്രക്ഷിത സംഘം സ്ഥാപകൻ ജൂഡ്സൺ എം.എക്സ്, KCYM കൊച്ചി രൂപത പ്രസിഡന്റ് കാസി പൂപ്പന, ഡയറക്ടർ ഫാ. മെൽറ്റസ് കൊല്ലശേരി, KCYM കൊച്ചി മുൻ രൂപത അംഗം സുമിത് ജോസഫ്, ജനറൽ സെക്രട്ടറി ജെയ്ജിൻ ജോയ്, ആന്റണി നിതീഷ്, ഫ്രഡി ഗാസ്പർ, നിബിൻ എന്നിവർ നേതൃത്വം നൽകി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | April 7, 2023, 12:32 a.m. | Thoppumpady