.

തോപ്പുംപടി : സംഗീതജ്ഞൻ വി എസ് കൃഷ്ണൻ ഭാഗവതർ ട്രസ്റ്റിന്റെ എട്ടാമത് സംഗീത പുരസ്കാരം അരൂർ പി കെ മനോഹരന്.

തോപ്പുംപടി : ശാസ്ത്രീയ സംഗീത രംഗത്ത് 6 പതിറ്റാണ്ടുകാലം സേവനം ചെയ്ത കലാകാരൻ അരൂർ പി കെ മനോഹരന് ഒക്ടോബർ രണ്ടാം തീയതി വൈകുന്നേരം 5 മണിക്ക് പ്രമുഖ സംഗീത സംവിധായകൻ ടി എസ് രാധാകൃഷ്ണൻ പുരസ്കാരം വിതരണം ചെയ്യുമെന്നും കെ.ജെ. മാക്സി എം.എൽ.എ.മുഖ്യ അതിഥിയാകുമെന്നും വി എസ് കൃഷ്ണൻ ഭാഗവതർ ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. ഗാനഭൂഷണവും ഗാന പ്രവീണും കരസ്ഥമാക്കിയിട്ടുള്ള ആകാശവാണി ഉദ്യോഗസ്ഥനായിരുന്ന കേരളത്തിലെ പ്രശസ്ത ക്ഷേത്രങ്ങളിൽ സംഗീത പരിപാടി നടത്തിയിട്ടുള്ള സംഗീതത്തെ ജീവിതമായി സ്വീകരിച്ച വ്യക്തിത്വമാണ് അരൂർ പി കെ മനോഹരൻ. 25,000 രൂപ അവാർഡും ഉപഹാരവും പൊന്നാടയും നൽകി ആദരിക്കും. ഒപ്പം പരേതനായ തിരക്കഥാകൃത്ത് ജോൺ പോളിന്റെ ഭാര്യ ഐഷ എലിസബത്ത് ജോൺ, സിനിമാ സംഗീത സംവിധായകൻ ജോൺസന്റെ ഭാര്യ റാണി ജോൺസൺ എന്നിവർക്കും ആദരവുകൾ നൽകും. കലയുമായി ബന്ധപ്പെട്ട കൊച്ചിയിലെ നാടകനടൻ കലാനിലയം പീറ്റർ, സംഗീതജ്ഞരായ പീറ്റർ ജോസ്, ഓ.കെ. പ്രകാശൻ, കൊച്ചിൻ ഇബ്രാഹിം, ടൈമിംഗ് ആർട്ടിസ്റ്റ് പോൾ പള്ളുരുത്തി എന്നിവർക്കും ഉപഹാരങ്ങൾ നൽകി ആദരിക്കും. നിർധന യുവതിക്ക് വിവാഹ ധനസഹായമായി ഒരു ലക്ഷം രൂപയും നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു. വി കെ പ്രകാശൻ, കെ എം ധർമ്മൻ, ഇടക്കൊച്ചി സലിംകുമാർ, വി കെ പ്രതാപൻ, കെ വി സുധീർരാജ് എന്നിവർ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 8, 2023, 7:31 p.m. | Thoppumpady