.

തോപ്പുംപടി : ഔവർ ലേഡീസ് സ്കൂളിന്റെ "ധ്വനി 2023" യുവജനോത്സവത്തിന് തിരി തെളിഞ്ഞു.

തോപ്പുംപടി : സ്കൂൾ പ്രധാന അധ്യാപിക റെവ. സിസ്റ്റർ മോളി ദേവസ്സി വേദിയിൽ എത്തിച്ചേർന്ന എല്ലാ വിശിഷ്ട വ്യക്തികൾക്കും സ്വാഗതം ആശംസിച്ചു. വേൾഡ് ഡ്രമാറ്റിക് സ്റ്റഡി സെന്റർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ആര്യാട് ഭാർഗവൻ "ധ്വനി 2023"ന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. കവി, നാടകകൃത്ത്, സംവിധായകൻ, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തനായ ഭൻസാരിദാസ് KPAC യുടെ സാന്നിധ്യവും കവിതാലാപനവും വേദിയെ സജീവമാക്കി. PTA എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ റോണി റാഫേൽ എല്ലാവർക്കും ആശംസകൾ നേർന്നു. വിവിധ വേദിയിലുള്ള മത്സരങ്ങൾക്ക് തുടക്കം കുറിച്ചത് അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുമാരി സൗപർണികയുടെ കുച്ചുപ്പുടിയോടെയാണ്. വർഷങ്ങളായി ഔവർ ലേഡീസ് സ്കൂളിന്റെ യുവജനോത്സവം കൺവീനറായി പ്രവർത്തിക്കുന്ന സുനിത ടീച്ചർ തുടർന്ന് നടത്തപ്പെടുന്ന മത്സരങ്ങൾക്കുള്ള നിർദ്ദേശങ്ങൾ കുട്ടികളെ ഓർമിപ്പിക്കുകയും എല്ലാവർക്കും എല്ലാവിധ ആശംസകൾ നേരുകയും ചെയ്തു. ഔവർ ലേഡീസ് സ്കൂളിലെ സംഗീത അധ്യാപിക ജീനാ റാണി ടീച്ചർ എല്ലാ വിശിഷ്ട വ്യക്തികൾക്കും നന്ദി അർപ്പിച്ചു. സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടിയുടെ ഭവന നിർമ്മാണ ഫണ്ടിലേക്കുള്ള ധനശേഖരണാർത്ഥം നടത്തപ്പെടുന്ന ഫുഡ് ഫെസ്റ്റ് ഇതോടൊപ്പം നടന്നു. വാർത്തയുമായി ലൈഫ്കൊച്ചി സ്റ്റുഡൻ്റ് റിപ്പോർട്ടർ അമീന നസ്രിമിനൊപ്പം റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 13, 2023, 11:53 p.m. | Thoppumpady