.

തോപ്പുംപടി : പ്രൊഫ. കെ വി തോമസ് വിദ്യാധനം ട്രസ്റ്റിന്റെ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ വിതരണം ചെയ്യും.

തോപ്പുംപടി : സെപ്റ്റംബർ 9-ാം തീയതി സെൻ്റ്. തെരേസാസ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് വിദ്യാഭ്യാസ മന്ത്രി വി എസ് ശിവൻകുട്ടിയും, ഒക്ടോബർ രണ്ടാം തീയതി പള്ളുരുത്തി SDPY സ്ക്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന അവാർഡ് വിതരണം മുൻ വിദ്യാഭ്യാസ മന്ത്രി എം എ ബേബിയും, ഒക്ടോബർ ഏഴാം തീയതി അയിരൂർ സെൻ്റ്.തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുമെന്നും ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യ അതിഥിയാകുമെന്നും പ്രൊഫ. കെ വി തോമസ് ലൈഫ്കൊച്ചിയോട് പറഞ്ഞു പറഞ്ഞു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 7, 2023, 10:02 p.m. | Thoppumpady