.

തോപ്പുംപടി : സബ് കലക്ടർ പി. വിഷ്ണു രാജ് IAS നൽകിയ ഉറപ്പ് യാഥാർഥ്യമായതോടെ രക്ഷാ സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥികൾ മൂന്നാറിലേക്ക് യാത്ര തിരിച്ചു.

തോപ്പുംപടി : സെപ്റ്റംബർ പതിനാലിനാണ് കണ്ണമാലിയിൽ വെച്ച് നടന്ന രക്ഷാ സ്പെഷ്യൽ സ്കൂളിലെ കുട്ടികളുടെ സംഗമത്തിൽ ഫോർട്ട്കൊച്ചി സബ് കലക്ടർ പി.വിഷ്ണു രാജ് ഇവർക്ക് മൂന്നാർ യാത്ര ഉറപ്പ് നൽകിയത്. "തങ്ങളെ ഒന്ന് മൂന്നാറിൽ കൊണ്ട് പോകാമോ " എന്ന് വിദ്യാർത്ഥിയായ മേരി ജിയയുടെ ചോദ്യത്തിന് ഉത്തരമായാണ് പി. വിഷ്ണു രാജ് ഈ ഉറപ്പ് നൽകിയത്. രക്ഷാ സ്പെഷ്യൽ സ്കൂളിലെ 32 കുട്ടികളും അധ്യാപകരും അഞ്ച് രക്ഷിതാക്കളും മൂന്നാറിലേക്ക് യാത്ര തിരിച്ചു. സ്വന്തമായി പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ കഴിയാത്ത അഞ്ച് കുട്ടികളുടെ രക്ഷിതാക്കളാണ് യാത്രയിലുള്ളത്. വാഹനവും താമസവും ഭക്ഷണവും ഉൾപെടെ എല്ലാ ചിലവുകളും സബ് കലക്ടർ തന്നെ മുൻകൈ എടുത്ത് ഏർപ്പാട് ചെയ്തു. മൂന്നാർ അഡ്വെഞ്ചേഴ്സ് അക്കാദമിയിലാണ് താമസം. രാത്രി ഭക്ഷണം ഒരുക്കിയത് കെ.റ്റി.ഡി.സിയാണ്. കുട്ടികളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മൂന്നാർ യാത്രയെന്നത്. രാവിലെ ഏഴിന് തേവര കുണ്ടന്നൂർ കവലയിൽ ഫോർട്ട്കൊച്ചി സബ് കലക്ടർ പി.വിഷ്ണു രാജ് യാത്രാ വാഹനം ഫ്ളാഗ് ഓഫ് ചെയ്തു. ഭാര്യ ശ്രുതിയോടൊപ്പമാണ് അദ്ദേഹം എത്തിയത്. കൊച്ചി ഡെപ്യൂട്ടി തഹസിൽദാർ ജോസഫ് ആന്റണി ഹെർട്ടിസ് സന്നിഹിതനായിരുന്നു. സബ് കലക്ടർ പി.വിഷ്ണു രാജ് IAS, ഡെപ്യൂട്ടി തഹസിൽദാർ ജോസഫ് ആന്റണി ഹെർട്ടിസ്, ഗിരിജ നാഥ് രക്ഷ സ്പെഷൽ സ്കൂൾ എക്സിക്യൂട്ടീവ് സെക്രട്ടറി, ക്ലാര അധ്യാപിക, രക്ഷാകർത്താക്കളായ വർഗ്ഗീസ്, മോളി, ഷാഹിന, ക്രിസബെൽ , നവാസ് , ഹുസൈബ, അധ്യാപികമാരായ സോണി , നീന, ഗ്രെൻവിൽ, സിൽവി, സൗമ്യ, മേരി ജിയ, എയ്ഞ്ചൽ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Oct. 11, 2023, 9:38 p.m. | Thoppumpady