.

തോപ്പുംപടി : പങ്കാളിത്ത പെൻഷൻ പിൻവലിച്ച് പഴയ പെൻഷൻ സമ്പ്രദായം പുന:സ്ഥാപിക്കണമെന്ന് ജോയിന്റ് കൗൺസിൽ കൊച്ചി മേഖലാ കൺവെൻഷൻ ആവശ്യപ്പെട്ടു.

തോപ്പുംപടി : ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗം പി എ രാജീവ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് വി ജെ ജെൻസൻ അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി ശർമേഷ് പി സ്വാഗതവും വൈസ് പ്രസിഡന്റ് അനൂപ് കുമാർ എസ് നന്ദിയും പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം എ അനൂപ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഇ പി പ്രവിത, ആർ സന്ദീപ്, ജില്ലാ കമ്മിറ്റിയംഗം വി ആർ വിനോദ് കുമാർ, എ ആർ രാജേഷ്, സിജി ജോർജ്ജ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 26, 2023, 3:47 p.m. | Thoppumpady