.

തോപ്പുംപടി : ചെല്ലാനം-കൊച്ചി തീരസംരക്ഷണ നടപടികൾ സമയബന്ധിതമായി നടപ്പിലാക്കുക : ജനകീയവേദി അനിശ്ചിതകാല റിലേ നിരാഹാര സമരം ആരംഭിക്കുന്നു.

തോപ്പുംപടി : 2019 ഒക്ടോബർ 28 ന് ചെല്ലാനം മുതൽ ഫോർട്ട്കൊച്ചി വരെ കടൽ കയറ്റത്തിന് ശാശ്വതപരിഹാരം, കുടിയൊഴിപ്പിക്കലും പുനരധിവാസമല്ല, തീരസുരക്ഷയാണ് വേണ്ടത് എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് തുടങ്ങിയ സമരം 4-ാം വർഷത്തേയ്ക്ക് കടക്കുകയാണ്. കണ്ണമാലി മുതൽ ഫോർട്ട്കൊച്ചി വരെയുള്ള തീരം സംരക്ഷിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ ടെട്രാപോഡ് പുലി മുട്ടുകളോട് കൂടിയ കടൽഭിത്തി നിർമ്മിക്കണമെന്നും കൊച്ചിൻ പോർട്ടിൽ നിന്നും മണ്ണ് ലഭ്യമാക്കി ചെല്ലാനം കൊച്ചി തീരം പുനർനിർമ്മിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് 2023 ഒക്ടോബർ 2-നു കണ്ണമാലി സമരപ്പന്തലിൽ അനിശ്ചിതകാല റിലേ നിരാഹാരസമരം ആരംഭിക്കാൻ ചെല്ലാനം- കൊച്ചി ജനകീയവേദി തീരുമാനിച്ചിരിക്കുകയാണ്. സമരം ഉദ്ഘാടനം ചെയ്യുന്നത് സാമൂഹ്യപ്രവർത്തകൻ ഗ്രോ വാസുവാണ്. ജനറൽ കൺവീനർ വി ടി സെബാസ്റ്റ്യൻ, ലീഗൽ അഡ്വൈസർ അഡ്വ. തുഷാർ നിർമ്മൽ, ഷാജി പൊള്ളയിൽ, പുഷ്പി ജോസഫ്, ഗ്രെയ്സി ബെയ്സിൽ, സുജാ ഭാരതി എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 29, 2023, 11:19 p.m. | Thoppumpady