.

തോപ്പുംപടി : വാട്ടർ അതോറിറ്റി റസിഡൻസ് അസോസിയേഷൻ വാർഷികാഘോഷവും ഓണാഘോഷവും M L A കെ ജെ മാക്സി ഉദ്ഘാടനം ചെയ്തു.

തോപ്പുംപടി : വിവാഹ ജീവിതത്തിൽ 50 വർഷം പൂർത്തിയാക്കിയ ദമ്പതികളെ ആദരിക്കുന്ന ചടങ്ങും ഇതോടൊപ്പം സംഘടിപ്പിച്ചു. മട്ടാഞ്ചേരി അസിസ്റ്റൻറ് പോലീസ് കമ്മീഷണർ കെ ആർ മനോജ്, കൗൺസിലർ ഷൈല തദ്ദേവൂസ് എന്നിവർ വിശിഷ്ട അതിഥികളായി. അസോസിയേഷൻ പ്രസിഡൻറ് വി ജെ ഹൈസന്ത് അധ്യക്ഷത വഹിച്ചു. കുട്ടത്തിപറമ്പിൽ ജോൺ സന്ധ്യവ് ഭാര്യ ആനി അത്തിപ്പൊഴി ആൻറണി, ഷീല ആൻറണി പുളിന്തറ ആൻറണി കർമ്മലി ആന്റണി എന്നി ദമ്പതികൾക്കാണ് ആദരവുകൾ നൽകിയത്. ചടങ്ങിൽ സി ജെ രാജൻ സ്വാഗതവും വി ശാന്ത നന്ദിയെ അർപ്പിച്ചു. കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികളോടും സ്നേഹവിരുന്നോടും കൂടെയാണ് ആഘോഷ പരിപാടികൾ സമാപിച്ചത്. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 10, 2023, 12:22 a.m. | Thoppumpady