.

തോപ്പുംപടി : SSLC, +2 പരീഷകളിൽ ഫുൾ A+ നേടിയ എറണാകുളം പാർലമെൻ്റ് മണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് വിദ്യാധനം ട്രസ്റ്റിൻ്റെ 30 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് നൽകുന്നു.

തോപ്പുംപടി : പദ്ധതി ഒക്ടോബർ രണ്ടിന് രാവിലെ 8ന് പള്ളുരുത്തി എസ് ഡി പി വൈ മൈതാനത്ത് മുൻ വിദ്യഭ്യാസ മന്ത്രി എം എ ബേബി ഉദ്‌ഘാടനം ചെയ്യുമെന്ന് മാനേജിംഗ് ട്രസ്റ്റി പ്രൊഫ. കെ വി തോമസ് അറിയിച്ചു. രണ്ടാം ഘട്ടത്തിൽ കൊച്ചി, വൈപ്പിൻ മണ്ഡലങ്ങളിലെ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. മൂന്നാം ഘട്ടത്തിൽ കളമശ്ശേരി, പറവൂർ മണ്ഡലങ്ങളിലെ വിദ്യാർത്ഥികൾക്ക് 7 ന് രാവിലെ 11 മണിക്ക് അയിരൂരിൽ മന്ത്രി പി രാജീവും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചേർന്ന് വിതരണം ചെയ്യുമെന്നും കെ വി തോമസ് അറിയിച്ചു. ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ കർഷക മിത്രം പദ്ധതി 11ന് 11 മണിക്ക്കുമ്പളങ്ങി സെൻ്റ് പീറ്റേർസ് പാരിഷ് ഹാളിൽ' ഐ സി എ ആർ ഡയറക്ടർ ഡോ. ഹിമാഷു പഥക് ഉദ്ഘാടനം ചെയ്യുമെന്നും കെ വി തോമസ് അറിയിച്ചു. കൃഷി വിജ്ഞാൻ കേന്ദ്ര പ്രിൻസിപ്പൽ സയൻ്റിസ്റ്റ് ഡോ.ഷിനോജ് സുബ്രഹ്മണ്യം, പരിസ്ഥിതി ക്ലബ്ബ് ജില്ല കോ ഡിനേറ്റർ പിഎം സുബൈർ, അഡ്വ.കെ എൽ ജോസഫ്, രേഖ തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Oct. 1, 2023, 1:28 a.m. | Thoppumpady