.

തോപ്പുംപടി : ജമാഅത്തെ ഇസ്ലാമി കൊച്ചി ഏരിയയുടെ നേതൃത്വത്തിൽ 'മാനുഷരെല്ലാരും ഒന്നുപോലെ' സുഹൃദ് സംഗമം നടന്നു.

തോപ്പുംപടി : ജമാഅത്തെ ഇസ്ലാമി കൊച്ചി ഏരിയയുടെ നേതൃത്വത്തിൽ രണ്ടിടങ്ങളിലായി ' മാനുഷരെല്ലാരും ഒന്നുപോലെ ' എന്ന തലക്കെട്ടിൽ സുഹൃദ് സംഗമം നടത്തി. ചുള്ളിക്കൽ നടന്ന സംഗമത്തിൽ ജമാഅത്തെ ഇസ്ലാമി സിറ്റി ജനറൽ സെക്രട്ടറി സുഹൈൽ ഹാഷിം സന്ദേശം നൽകി. സിറ്റി വൈസ് പ്രസിഡൻ്റ് എ.എസ്.മുഹമ്മദ് അധ്യക്ഷത വഹിച്ചു. എം.ആർ.എൻ. പണിക്കർ, പാലിയേറ്റീവ് വാളണ്ടിയർ സി.പി. പൊന്നൻ ,കവിത ഹരികുമാർ ,ബോസ് ,ബെന്നി ജോസഫ് ,കെ.ബി.സലാം ,റാഫേൽ ,റെജീന , ലീനസ് ,ജോഷി ,വിജയൻ എന്നിവർ സംസാരിച്ചു. നബീലാ ഹക്കീം , ശാലിനി ,യൂനസ് ,സുലഭ ,ഭാനുമതി എന്നിവർ ഗാനങ്ങൾ ആലപിച്ചു. പി .ആർ .സെക്രട്ടറി അബ്ദുൽ ഹക്കീം സ്വാഗതവും, പ്രോഗ്രാം കൺവീനർ എം.എസ്.അബ്ദുൽ സലാം നന്ദിയും പറഞ്ഞു. കരിപ്പാലം കമ്മ്യൂണിറ്റി ഹാളിൽ നടന്ന സംഗമം കൊച്ചി സിറ്റി സെക്രട്ടറി അബൂബക്കർ കാക്കനാട് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ. എ. അഷറഫ് അധ്യക്ഷത വഹിച്ചു. ഏരിയ വൈസ് പ്രസിഡന്റ് എസ്. എ. സിറാജ്ജുദ്ധീൻ ഉമരി സൗഹൃദ സന്ദേശം പറഞ്ഞു. കൊച്ചി നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബാലാൽ, സിസ്റ്റർ മനീഷ, താലൂക്ക് ജമാഅത്ത് സെക്രട്ടറി ഫൈസൽ, മുകേഷ് ജെയിൻ, നന്ദകുമാർ, സിസ്റ്റർ ലിസ, നാൻസി ടീച്ചർ, ഫ്രാൻസിസ്, ജാസ്മിൻ ടീച്ചർ എന്നിവർ സംസാരിച്ചു. ഗാനം, കവിതാലാപനം, കുട്ടികളുടെ സ്കിറ്റ് എന്നിവ സംഗമത്തിന് മികവേകി. പ്രോഗ്രാം കൺവീനർ എം. എച്ച്. അബ്ദുറഹീം സ്വാഗതവും സെക്രട്ടറി നിസ അഷറഫ് നന്ദിയും പറഞ്ഞു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 11, 2023, 7:49 p.m. | Thoppumpady