.

#kvves

കുമ്പളം: വ്യാപാരികൾ പന്തം കൊളുത്തി ജാഥ നടത്തി

അശാസ്ത്രീയമായ ടിപിആർ ലോക്ഡൗൺ പിൻവലിക്കുക, എല്ലാ ദിവസവും വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പനങ്ങാട് യൂണിറ്റിന്റെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി. കെവിവിഇഎസ് പനങ്ങാട് യൂണിറ്റ് പ്രസിഡന്റ്‌ എം.എസ്. രാജപ്പൻ, സെക്രട്ടറി എ.സി. സേവ്യർ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്ത് സംസാരിച്ചു.

LifeKochi Web Desk | Aug. 3, 2021, 1:08 p.m. | Kumbalam