.

#elanji

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷതൈ വിതരണം നടത്തി

മണ്ണിനേയും, പ്രകൃതിയെയും ഒപ്പം മനുഷ്യനെയും സംരക്ഷിക്കുക എന്ന മുദ്രവാക്യവുമായി കേരള കോൺഗ്രസ്‌ (എം )ഇലഞ്ഞി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷതൈ വിതരണം നടത്തി.സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിൽ നടന്ന യോഗത്തിൽ മണ്ഡലം പ്രസിഡന്റ്‌ ജോയി കുളത്തിങ്കൽ അധ്യക്ഷനായി. വിതരണ ഉദ്ഘാടനം പ്രിൻസിപ്പൽ ഫാ. ജോൺ എർണ്യാകുളത്തിലിന് വൃക്ഷതൈ നൽകികൊണ്ട് ഉഴവൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഡോക്ടർ സിന്ധുമോൾ ജേക്കബ് നിർവഹിച്ചു.

LifeKochi Web Desk | June 5, 2021, 12:09 p.m. | Elanji