.

കൊച്ചി നഗരമധ്യത്തിൽ രണ്ട് മലമ്പാമ്പുകൾ... സ്‌നെയ്ക് ക്യാച്ചർ വിദ്യാ രാജു എത്തി പിടികൂടി...

എറണാകുളം പള്ളിമുക്കിൽ രണ്ട് മലമ്പാമ്പിനെ പിടിച്ചു. സ്‌നെയ്ക് ക്യാച്ചർ വിദ്യാ രാജുവാണ് പാമ്പിനെ പിടികൂടിയത്. പറമ്പ് വൃത്തിയാക്കുന്നതിനിടയിൽ ജെ സി ബി ഡ്രൈവർ മണികണ്ഠനാണ് പാമ്പിനെ കണ്ട് പ്രദേശവാസികളെ വിവരം അറിയിച്ചത്. തുടർന്ന് നാട്ടുകാർ അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് വിദ്യാ രാജു സ്ഥലത്തെത്തി പാമ്പിനെ പിടിച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ഏൽപ്പിക്കുകയായിരുന്നു.

LifeKochi Web Desk | July 16, 2021, 9:21 p.m. | Ernakulam South