.

#Puthenvelikkara

#covid vaccine

കുറഞ്ഞ സമയം കൂടുതൽ പേർക്ക് വാക്‌സിൻ; പുത്തൻവേലിക്കരയിൽ വാക്‌സിനേഷൻ ക്യാമ്പ് നടത്തി

പുത്തൻവേലിക്കര പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ആളുകളിലേക്ക് വാക്‌സിൻ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. എളന്തിക്കര ഗവ: എൽ പി സ്‌കൂളിലും പുത്തൻവേലിക്കര ഗവ: ആശുപത്രിയിലുമായി പഞ്ചായത്തിലെ 7 വാർഡുകൾക്ക് വേണ്ടിയുള്ള വാക്‌സിനേഷൻ ക്യാമ്പ് ആണ് നടന്നത്. പുത്തൻവേലിക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ റോസി ജോഷി, പുത്തൻവേലിക്കര താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ. സൈന മേരി, ഹെൽത്ത്‌ ഇൻസ്‌പെക്ടർ എസ്.ബിജോഷ്, ഏഴാം വാർഡ് മെമ്പർ സിന്ധു നവീൻ എന്നിവർ വാക്‌സിനേഷൻ ക്യാമ്പിന് നേതൃത്വം നൽകി

LifeKochi Web Desk | July 23, 2021, 6:43 p.m. | Puthenvelikara