.

#mulanthuruthy

#covid vaccine

മുളന്തുരുത്തി പഞ്ചായത്തിൽ കിടപ്പ് രോഗികൾക്കുള്ള വാക്‌സിനേഷന് തുടക്കം കുറിച്ചു

മുളന്തുരുത്തി പഞ്ചായത്തിൽ സമ്പൂർണ വാക്സിനേഷന്റെ ഭാഗമായി കിടപ്പുരോഗികൾക്കു വാക്സിൻ നൽകുന്നതിന് തുടക്കം കുറിച്ചു. നടക്കാൻ സാധിക്കാതെ രോഗികളായി വീട്ടിൽ കഴിയുന്നവർക്ക് വീടുകളിൽ എത്തി വാക്‌സിൻ നൽകുകയാണ് ചെയ്യുന്നത്. പഞ്ചായത്ത്‌ പ്രസിഡന്റ് മറിയാമ്മ ബെന്നി പരിപാടി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർമാരായ ഡോ. ഷാജി, ഡോ. വിനോദ്, പഞ്ചായത്ത്‌ മെമ്പർമാരായ രതീഷ് കെ. ദിവാകരൻ, മഞ്ജു കൃഷ്ണകുട്ടി, ബിനി ഷാജി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

LifeKochi Web Desk | June 26, 2021, 4:57 p.m. | Mulanthuruthy