.

#Aluva

ആലുവ: പച്ചക്കറി മാർക്കറ്റിലെ വ്യാപാരികൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും വാക്സിനേഷൻ ആരംഭിച്ചു...

ആലുവ പച്ചക്കറി മാർക്കറ്റിലെ വ്യാപാരികൾക്കും ഇതരസംസ്ഥാനക്കാർ ഉൾപ്പെടയുള്ള ജീവനക്കാർക്കുമായി കോവിഡ് വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചു. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ അധികം പേരും വാക്സിൻ എടുത്തിട്ടില്ല എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആലുവ മർച്ചൻ്റ്സ് അസോസിയേഷനും കാരോത്ത്കുഴി ആശുപത്രിയുമായി ചേർന്ന് വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചു. വാക്സിൻ ഡ്രൈവ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ട്രഷറർ ജോണി മൂത്തേടൻ, കെ.സി. ബാബു, പി.എം. മൂസാക്കുട്ടി, ഐ.ബി. രഘുനാഥ്, അയ്യൂബ് പുത്തൻപുരയിൽ, സ്റ്റാൻലി ഡൊമിനിക്ക്, ജോഷി കാട്ടിത്തറ, യൂത്ത് വിംഗ് പ്രസിഡൻറ് അജ്മൽ കാമ്പായി, കാരോത്ത് കുഴി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ മാനേജർ സുഹൈൽ സിദ്ധീഖ് തുടങ്ങിയവർ സംസാരിച്ചു.

LifeKochi Web Desk | July 31, 2021, 10:25 p.m. | Aluva