.

വാഴക്കുളം: നാടിന്‍റെ ക്ഷേമ വികസനത്തില്‍ പ്രവാസി മലയാളികളുടെ പങ്ക് മഹത്തരം: സനിത റഹീം, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്.

വാഴക്കുളം: ഖത്തറിലെ അല്‍ഖോര്‍ മലയാളി കൂട്ടായ്മയായ മഹല്‍ സംഘടനയുടെ ഡ്രീം ഹോം പദ്ധതി പ്രകാരം നിര്‍ധനരായ കുടുംബങ്ങള്‍ക്ക് നല്‍കുന്ന ഭവന നിര്‍മ്മാണ സഹായ സംസ്ഥാനതല വിതരണം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സനിത റഹീം ഉദ്ഘാടനം ചെയ്‌തു. വീട് വയ്ക്കാനുള്ള സ്ഥലമുള്ളവരും എന്നാല്‍ അത് നിര്‍മ്മിക്കാനുള്ള സാമ്പത്തിക ശേഷിയുമില്ലാത്ത കേരളത്തിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള മഹല്‍ അല്‍ഖോറിന്‍റെ ഡ്രീം ഹോം പദ്ധതി നാടിന് അഭിമാനമാണെന്നും സനിത റഹീം ചൂണ്ടിക്കാട്ടി. വാഴക്കുളം ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ താമസിക്കുന്ന പി.എ. നസീമയുടെ കുടുംബത്തിനാണ് മഹല്‍ ഡ്രീം ഹോം പദ്ധതിയുടെ സഹായധനം അനുവദിച്ചത്. വാഴക്കുളം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. തണല്‍ പരിവാര്‍- ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി കെ.എം.നാസര്‍ അയിരൂര്‍പാടം ആമുഖ പ്രഭാഷണം നടത്തി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാജിത നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ അഷ്റഫ് ചീരേക്കാട്ടില്‍, മുസ്ലിം ലീഗ് കുന്നത്തുനാട് നിയോജകമണ്ഡലം സെക്രട്ടറി അബ്ദുല്‍ ഹാരിസ് മറ്റപ്പള്ളി, മാടവന അബൂബക്കര്‍ മുസ്ലിയാര്‍ റിലീഫ് സെല്‍ വൈസ് ചെയര്‍മാന്‍ നൗഷാദ് അലി മാടവന, വെസ്റ്റ് മുടിക്കല്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റി ട്രഷറര്‍ എന്‍.കെ.അബ്ദുള്‍ കരീം, തണല്‍ പരിവാര്‍ ജോ.സെക്രട്ടറി എം.ഇ. കബീര്‍ എന്നിവര്‍ പ്രസംഗിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | April 28, 2023, 1:18 a.m. | Vazhakkulam