.

#mulanthuruthy

#subhiksham2021

ഒരേക്കറിൽ പച്ചക്കറി കൃഷി; വിഷരഹിതമായ പച്ചക്കറി ഇനി കിട്ടും

സുഭിക്ഷം 2021 പദ്ധതിയുടെ ഭാഗമായി മുളന്തുരുത്തി പഞ്ചായത്ത് പതിനൊന്നാം വാർഡിൽ മെമ്പർ ജെറിൻ ടി. എലിയാസിൻ്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷിക്ക് തുടക്കമായി. പഞ്ചായത്തിന്റെയും ആർആർടി പ്രവർത്തകരുടെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സഹകരണത്തോടെയാണ് കൃഷി പുരോഗമിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം എംഎൽഎ അനൂപ് ജേക്കബ് നിർവഹിച്ചു. കാർഷിക വികസന ബാങ്ക് പ്രസിഡന്റ് സി.കെ. റെജി, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പി. ഇന്ദു നായർ, കെപിസിസി ജനറൽ സെക്രട്ടറി വി.ജെ. പൗലോസ് എന്നിവർ പരിപാടിയിൽ പങ്കെടുത്ത് ആശംസകൾ അറിയിച്ചു.

LifeKochi Web Desk | June 24, 2021, 4:55 p.m. | Mulanthuruthy