.

#mulanthuruthy

ഓണത്തിന് ഒരു മുറം പച്ചക്കറി; തൈകൾ വിതരണം ചെയ്ത് മുളന്തുരുത്തി പഞ്ചായത്ത്...

കാർഷിക മേഖലയെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുടെ ഭാഗമായി മുളന്തുരുത്തി പഞ്ചായത്തിലെ കർഷകർക്കായുള്ള പച്ചക്കറി തൈകളുടെ വിതരണം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി പരിപാടി ഉദ്ഘാടനം ചെയ്തു. പദ്ധതിക്ക് ആശംസകൾ നേർന്ന് വൈസ് പ്രസിഡന്റ് രഞ്ജി കുര്യൻ പരിപാടിയിൽ പങ്കെടുത്തു. ഏകദേശം പതിനയ്യായിരത്തോളം പച്ചക്കറി തൈകളാണ് കർഷകർക്കായി കൃഷിഭവനിൽ ഒരുക്കിയിരിക്കുന്നതെന്ന് കൃഷി ഓഫീസർ സുനിൽകുമാർ പറഞ്ഞു.

LifeKochi Web Desk | June 24, 2021, 4:25 p.m. | Mulanthuruthy