.

#vengola

വെങ്ങോല: ചാർട്ട് പേപ്പർ കൊണ്ട് 2200 സ്‌ക്വ ഫീറ്റ് വലിപ്പമുള്ള ഗാന്ധി ചിത്രം നിർമ്മിച്ചു

വെങ്ങോല: വെങ്ങോല പഞ്ചായത്തിലെ തണ്ടേക്കാട് ജമാ-അത്ത് സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും പ്രശസ്ത ചിത്രകാരനായ ഷാനവാസ് മുടിക്കലിന്റെ നേതൃത്വത്തിൽ ചാർട്ട് പേപ്പർ ഉപയോഗിച്ച് 2200 സ്‌ക്വയർ ഫീറ്റ് വലിപ്പമുള്ള ഗാന്ധി ചിത്രം ഉണ്ടാക്കി. 553 ചാർട്ട് പേപ്പറുകളാണ് ഇതിനു വേണ്ടി ഉപയോഗിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ഗാന്ധിചിത്രമെന്ന് അവകാശപ്പെടുന്നു. വെങ്ങോല ഗ്രാമ പഞ്ചായത്ത് മെമ്പർ എ എം സുബൈർ, വാഴക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗോപാൽ ഡിയോ, മെമ്പർ കെ.എം അബ്ദുൾ അസീസ്, ജില്ലാ ജഡ്ജ് ജ്യോതിസ് ബെൻ എന്നിവർ ഗാന്ധി ചിത്രം കാണാനെത്തി.

LifeKochi Web Desk | Sept. 30, 2021, 8:48 p.m. | Vengola