.

വെങ്ങോല : അല്ലപ്ര ഗവ. യു പി സ്കൂളിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം M L A അഡ്വ. എൽദോസ് കുന്നപ്പിള്ളി നിർവ്വഹിച്ചു.

വെങ്ങോല : എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് ആറ് ക്ലാസ് മുറികളും, മൂന്ന് ശുചി മുറികളും അനുബന്ധ സൗകര്യങ്ങളോടും കൂടിയ പുതിയ കെട്ടിടം നിർമ്മിക്കുന്നത്. പഴയ ചോർന്നൊലിക്കുന്ന കെട്ടിടം പൊളിച്ചു മാറ്റി അവിടെയാണ് കെട്ടിടം നിർമ്മിക്കുന്നത്. വെങ്ങോല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് പള്ളിക്കൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി പി എൽദോസ്, മറ്റ് ഗ്രാമ പഞ്ചായത്തംഗങ്ങൾ, അധ്യാപകർ, പിടിഎ ഭാരവാഹികൾ, വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | April 19, 2023, 11:38 p.m. | Vengola