.

വെങ്ങോല : അഞ്ചാം വാർഡിലെ കുറ്റിപ്പാടം എട്ടാം നമ്പർ അങ്കണവാടി സ്മാർട്ട് ആക്കിയതിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അൻവർ അലി നിർവഹിച്ചു.

വെങ്ങോല : കുട്ടികളുടെ മാനസിക ഉല്ലാസത്തിന് പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും പദ്ധതി പ്രയോജനപ്പെടും. വെങ്ങോല, വാഴക്കുളം, കിഴക്കമ്പലം, എടത്തല, ചൂർണിക്കര, കീഴ്മാട് പഞ്ചായത്തുകളിലെ 120 വാർഡുകളിലും ഒരു അങ്കണവാടി വീതം സ്മാർട്ട് ആക്കാൻ ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നു. വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് ശിഹാബ് പള്ളിക്കൽ പ്ലേ റൂം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ എം അബ്ദുൽ ജലാൽ അധ്യക്ഷനായി. റെജി കുറ്റിപ്പാടം ALMC അംഗം, പി എം നാസർ ജില്ലാ പഞ്ചായത്ത് മെമ്പർ, എം ഐ ബീരാസ് സഹകരണ ബാങ്ക് പ്രസിഡന്റ്, പഞ്ചായത്ത് മെമ്പർമാരായ കെ ഇ കുഞ്ഞുമുഹമ്മദ്, ഷംല നാസർ മുൻ പഞ്ചായത്ത് പ്രസിഡന്റ്, പി എസ് ഉമ്മർ മുൻ പഞ്ചായത്ത് പ്രസിഡന്റ്, സി എ ഷാഹുൽ, എ കെ സുലൈമാൻ കുട്ടി, എം എൻ ജനാർദ്ദനൻ, സി കെ പരീത്, എംപി ജോയ്, വത്സല, സുമയ്യ, വി എം സുബൈദ ടീച്ചർ എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | April 12, 2023, 12:11 a.m. | Vengola