.

#Puthenvelikkara

പുത്തൻവേലിക്കര താഴഞ്ചിറ പാടത്ത് അറവുമാലിന്യം... പതിവായി മാലിന്യം തള്ളുന്നതിനെതിരെ നാട്ടുകാരും ജനപ്രതിനിധികളും പ്രതികരിക്കുന്നു...

പുത്തൻവേലിക്കരയുടെ വിളനിലമാണ് താഴഞ്ചിറ പാടം. ഇവിടെ മാലിന്യങ്ങൾ തള്ളുന്നത് പതിവായിരിക്കുന്നു. സാമൂഹിക വിരുദ്ധർ അറവുമാലിന്യങ്ങൾ തള്ളിയിരിക്കുന്നതാണ് ഇന്ന് രാവിലെ കാണാൻ കഴിഞ്ഞത്. കർഷകരുടെ നെൽപ്പാടങ്ങളിലാണ് മാലിന്യങ്ങൾ തള്ളുന്നത്. ഇതിനൊരു അറുതി വരുത്താൻ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം ഏറെക്കാലമായി ഉയരുന്നുണ്ട്. പുത്തൻവേലിക്കര പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എം.പി. ജോസ്, അഞ്ചാം വാർഡ് മെംബർ ലൈജു കാട്ടാശ്ശേരി, പൊതുപ്രവർത്തകൻ സജേഷ്, കർഷകൻ ഷാലു ബോസ്, നാട്ടുകാരനായ സന്തോഷ്‌ ക്ലീറ്റസ് എന്നിവർ ലൈഫ് കൊച്ചിയോട് പ്രതികരിക്കുന്നു.

LifeKochi Web Desk | April 7, 2021, 1:55 p.m. | Puthenvelikara