.

വെല്ലിംഗ്ടൺ ഐലൻറ് : നിരവധി കൂറ്റൻ ഓയിൽ ടാങ്കുകൾ സ്ഥിതി ചെയ്യുന്ന കൊച്ചിൻ പോർട്ട് ട്രസ്റ്റിൻ്റെ സ്ഥലത്ത് വൻ തീപിടുത്തം.

വെല്ലിംഗ്ടൺ ഐലൻറ് : കൊച്ചി തുറമുഖ ട്രസ്റ്റിന്റെ കോപ്റ്റ് അവന്യൂ നടപ്പാതയ്ക്ക് സമീപം മേരി മാതാ സ്റ്റീൽ ആൻഡ് കോൺക്രീറ്റ് എന്ന സ്ഥാപനത്തിന്റെ പിൻഭാഗത്തായിട്ടാണ് തീപിടുത്തം ഉണ്ടായത്. രാത്രി ഏഴ് മണിയോടു കൂടിയാണ് സംഭവം. തീപിടുത്തത്തിൽ മൂന്നേക്കറോളം കുറ്റികാടുകൾ കത്തി നശിച്ചിട്ടുണ്ട്. പോർട്ട് ട്രസ്റ്റ്, കൊച്ചിൻ ഷിപ്പ് യാർഡ്, ഗാന്ധിനഗർ, എലൂർ, മട്ടാഞ്ചേരി, കാക്കനാട് എന്നിവിടങ്ങളിൽ നിന്ന് പതിനഞ്ചോളം ഫയർ യൂണിറ്റ് എത്തി നാലു മണിക്കൂറോളം സമയമെടുത്താണ് തീയണച്ചത്. കൂടുതൽ വിവരങ്ങൾ ഹരികുമാർ ജില്ല ഫയർ ഓഫീസർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | April 4, 2023, 12:04 a.m. | W Island/ Thoppumpady Ward