.

വെല്ലിംഗ്ടൺ ഐലൻഡ് : ഇന്ത്യൻ ചേമ്പർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ 126-ാം വാർഷിക സമ്മേളനം നടന്നു.

വെല്ലിംഗ്ടൺ ഐലൻഡ് : ഇന്ത്യൻ ചേമ്പർ പ്രസിഡന്റ്‌ അരുൺ ഡേവിഡ് മൂക്കൻ അധ്യക്ഷത വഹിച്ചു. സമ്മേളനം ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാൻ ഉദ്‌ഘാടനം ചെയ്തു. മികച്ച കയറ്റുമതിക്കാർക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. ഏറ്റവും മികച്ച സാമ്പത്തിക സ്രഷ്ടാവിനുള്ള അവാർഡ് മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്നും ഏറ്റവും വേഗത്തിൽ ഉള്ള സാമ്പത്തിക സ്രഷ്ടാവിനുള്ള അവാർഡ് FACT ക്കും നൽകി. ഇന്ത്യൻ ചേമ്പറിന്റെ മുൻകാല പ്രസിഡന്റ്‌മാർക്ക് മെമെന്റോ നൽകി ആദരിച്ചു. ചേംബറിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദിശ ഡേ കെയർ എന്ന സ്ഥാപനത്തിന് സംഭാവന നൽകിവരുന്ന സ്ഥാപനങ്ങൾക്ക് പ്രത്യേക ഉപഹാരങ്ങളും നൽകുകയുണ്ടായി. ചേമ്പർ മുൻ പ്രസിഡന്റ്‌ വികാസ് അഗർവാൾ, ചേമ്പർ വൈസ് പ്രസിഡന്റ്‌ ജോബ് വി ജോബ് എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 28, 2023, 12:35 a.m. | W Island/ Thoppumpady Ward