.

#ernakulam local news

#theater day

ഒരുകാലത്ത് സ്റ്റേജിനെ കോരിത്തരിപ്പിച്ച നാടക കലാകാരന്മാർ ഒന്നിച്ചപ്പോൾ

ഇന്ന് ലോക നാടകദിനം. നാടക കലയുടെ പ്രതാപകാലത്ത് സ്റ്റേജിനെ കോരിത്തരിപ്പിച്ച നാടകകലാകാരന്മാർ ഇന്ന് ഫോർട്ട്കൊച്ചി വെളി പള്ളത്ത് രാമൻ സാംസ്‌കാരിക കേന്ദ്രത്തിൽ ഒന്നിച്ചു കൂടി. നാടകം ജീവിതമാക്കിയ ഈ കലാകാരന്മാരെ ലോക നാടകദിനാഘോഷ സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു. നാടക രംഗത്ത് സ്തുത്യർഹ സേവനം നടത്തിയവർക്ക് നാടക ശ്രേഷ്ഠ പുരസ്കാരവും ഇപ്പോഴും അഭിനയ മികവ് പ്രകടമാക്കിക്കൊണ്ടിരിക്കുന്ന പ്രതിഭകൾക്ക് അഭിനയദീപ്ത പുരസ്കാരവും പരിപാടിയിൽ സമ്മാനിച്ചു.

LifeKochi Web Desk | March 27, 2021, 10:16 p.m. | Fort Kochi