.

#vaduthala

വേൾഡ് മലയാളി കൗൺസിൽ 15 ലക്ഷം രൂപയുടെ ഓക്സിജൻ കോൺസൺട്രേറ്ററുകൾ നൽകി

കോവിഡ് രണ്ടാം ഘട്ട വ്യാപനത്തിൽ ഓക്സിജൻ കോൺസൻട്രേറ്ററുകളുടെ ലഭ്യതക്കുറവ് തിരിച്ചറിഞ്ഞു കൊണ്ടാണ് 15 ലക്ഷത്തിലേറെ രൂപ വരുന്ന 25 ഓക്സിജൻ കോൺസൺട്രേറ്ററുകൾ വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ്റെ ആഭിമുഖ്യത്തിൽ സമാഹരിച്ചത്. ഇന്ത്യ റീജിയൻ്റെ സഹകരണത്തോടെ ഇതിൻ്റെ സംസ്ഥാനതല വിതരണോദ്ഘാടനം ഹൈബി ഈഡൻ എം.പി മുഖ്യാതിഥി ടി.ജെ. വിനോദ് എംഎൽഎയ്ക്ക്  നൽകി നിർവഹിച്ചു. വേൾഡ് മലയാളി കൗൺസിൽ തിരു കൊച്ചി പ്രൊവിൻസ് പ്രസിഡൻ്റ് ഹെൻട്രി ഓസ്റ്റിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗ്ലോബൽ വൈസ് പ്രസിഡൻ്റ് അഡ്മിൻ സി.യു. മത്തായി, ഗ്ലോബൽ സെക്രട്ടറി ജനറൽ പോൾ പറപ്പള്ളി, ഗ്ലോബൽ അഡ്വൈസറി ബോർഡ് മെമ്പർ തോമസ് മൊട്ടക്കൽ, ഗ്ലോബൽ എൻവയോൺമെൻ്റ് ആൻഡ് ഹ്യൂമൻ റൈറ്റ്സ് ഫോറം ചെയർമാൻ അഡ്വ. ശിവൻ മoത്തിൽ, തിരുകൊച്ചി ചെയർമാൻ ജോസഫ് മാത്യു, സെലീന മോഹൻ തുടങ്ങിയവർ പങ്കെടുത്തു.

LifeKochi Web Desk | June 19, 2021, 9:11 p.m. | Vaduthala