.

മരപണിക്കാരനായ ജോമോൻ ജോസഫിൻറെ ചിത്രരചന വിശേഷങ്ങൾ കാണാം..

കോതമംഗലം : മരപണിക്കാരനായ ജോമോൻ ജോസഫിൻറെ ചിത്രരചന വിശേഷങ്ങൾ കാണാം.. കോതമംഗലം : ഇളംമ്പ്ര ചാലുങ്കൾ പ്രദേശത്ത് താമസിക്കുന്ന മരപണിക്കാരനായ ജോമോൻ ജോസഫിൻറെ ചിത്രരചന വിശേഷങ്ങളാണ് ലൈഫ് കൊച്ചി മീഡിയ ഇന്ന് പ്രേക്ഷകരിലേക്കെത്തിക്കുന്നത്. തന്റെ ചെറിയ വീടിൻറെ ചുമരുകളിൽ അതിമനോഹരമായ ചിത്രങ്ങൾ വരച്ച് അലങ്കരിച്ചിരിക്കുകയാണ് ജോമോൻ ജോസഫ്. ഭാര്യയും മൂന്ന് കുട്ടികളും മാതാപിതാക്കൾക്കുമൊപ്പം ചെറിയൊരു വീട്ടിലാണ് ജോമോന്റെ താമസം. കുട്ടികൾ കുസൃതിപൂർവ്വം ചുമരുകളും മറ്റും പേന കൊണ്ടും പെൻസിൽ കൊണ്ടും കരി കൊണ്ടും വരച്ച് അലങ്കോലപ്പെടുത്തി ഇരിക്കുന്നത് കണ്ടു ഇക്കഴിഞ്ഞ ലോക്ക്ഡൗൺ കാലഘട്ടത്തിൽ കുറേ കാലങ്ങൾക്കു മുമ്പ് ജീവിത പ്രാരാബ്ധങ്ങൾ കൊണ്ട് ഉപേക്ഷിച്ച പെൻസിലും ബ്രഷും ചായക്കൂട്ടുകളും പൊടി തട്ടിയെടുത്ത് അതിമനോഹരമായ ചിത്രങ്ങൾ വീട്ടിൽ എമ്പാടും വരച്ചു ചേർത്തു. ത​ന്റെ സഹപാഠികളുടെയും സുഹൃത്തുക്കളുടെയും മറ്റ് പ്രമുഖരുടെയും ചിത്രങ്ങൾ വരയ്ക്കുന്ന തിരക്കിലാണ് ജോമോൻ ഇപ്പോൾ ഉള്ളത്. ചെറിയ സമയം കൊണ്ട് വ്യക്തികളുടെയും രൂപങ്ങളുടെയും പോർട്രേറ്റുകളും കാരിക്കേച്ചറുകളും വരച്ചു തീർക്കുന്ന ജോമോൻ തന്റെ ചിത്രരചനവൈഭവം പ്രഫഷണൽ രൂപത്തിൽ മറ്റുള്ളവരിലേക്ക് എത്തിക്കുവാനുള്ള ശ്രമത്തിലാണ്. ചിത്രകാരൻ ജോമോൻ, ഭാര്യ ഷൈബി ജോമോൻ, മൂത്തമകൻ ജോസഫ് ജോമോൻ ജോസഫ്, ഇളയമകൾ എയ്ഞ്ചൽ അന്ന ജോസഫയിൻ എന്നിവർ ലെെഫ്കൊച്ചിയുമായി സംസാരിക്കുന്നു. ജോമോൻറെ ചിത്രരചന വിശേഷങ്ങളുമായി ലൈഫ് കൊച്ചി കോതമംഗലം റിപ്പോർട്ടർ ഷിയാസ്. വാർത്തകൾ ഉടൻ ലഭിക്കുവാൻ ലൈഫ്കൊച്ചി ആപ്പുകൾ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ്സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുക.

LifeKochi Web Desk | Feb. 18, 2022, 9:57 p.m. | Kothamangalam