.

#Karumaloor

എല്ലാ സേവനങ്ങളും ലഭിക്കും... സേവാഭാരതിയുടെ വെളിയത്തുനാട് ഹെൽപ്പ്ഡെസ്ക് ആരംഭിച്ചു...

കോവിഡ് വ്യാപനത്തെ ചെറുക്കുന്നതിന് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി സേവാഭാരതിയുടെ നേതൃത്വത്തിൽ വെളിയത്തുനാട് ഏരിയയിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു. ജനങ്ങൾക്ക് ആവശ്യമാകുന്ന ആംബുലൻസ് സൗകര്യം, രക്ത​ദാനം എന്നിവ കൂടാതെ മരുന്നുകളും ഭക്ഷണങ്ങളും എത്തിച്ചുകൊടുക്കുക തുടങ്ങിയ സേവനങ്ങളെല്ലാം ഹെൽപ്പ് ഡെസ്കിലൂടെ ലഭിക്കുന്നതാണ്. വാർഡ് മെമ്പർ മോഹൻകുമാർ, സേവാഭാരതി സംയോജക് വി.വി. ജിഷ്ണു എന്നിവർ സേവനങ്ങളെ കുറിച്ച് ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു.

LifeKochi Web Desk | May 1, 2021, 8:55 p.m. | Karumalloor