.

#ramamanagalam

ദൈവത്തിന്റെ കൈ...!! രാമമം​ഗലം പഞ്ചായത്തുമായി ചേർന്ന് കേരള പോലീസിന് അഭിമാനമായി എസ്.ഐ ശിവകുമാർ.....

അറസ്റ്റുചെയ്യപ്പെടുന്ന ക്രിമിനലുകളോട് കർക്കശ നിലപാട് സ്വീകരിക്കുന്ന പൊലീസ് ഉദ്യോ​ഗസ്ഥരെ എവിടെയും കാണാറുണ്ട്. എന്നാൽ ക്രിമിനലുകളെ ബോധവത്കരിച്ച് അവരെ നല്ല ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തുന്ന ഈ എസ്ഐ ആണ് ഇപ്പോൾ താരം... സബ് ഇൻസ്പെക്ടർ എസ്. ശിവകുമാർ... മദ്യപന്മാരായ ക്രിമിനലുകൾക്ക് ഉപ​ദേശങ്ങൾ നൽകി നേർവഴിക്കു നടത്തുകയാണ് രാമമം​ഗലം പൊലീസ് സ്റ്റേഷനിലെ എസ്ഐ ആയ ശിവകുമാർ. സ്വന്തം ജീവിതാനുഭവം തുറന്നുകാട്ടുക വഴി മുപ്പതോളം പ്രതികളുടെ ജീവിതം ഇന്ന് സന്തോഷപൂർണമാക്കി തീർക്കാൻ ശിവകുമാറിന് കഴിഞ്ഞു. രാമമം​ഗലം പഞ്ചായത്തുമായി ചേർന്ന് ഇദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങൾ കേരള പോലീസിനുതന്നെ അഭിമാനമാകുന്നതാണ്... രാമമം​ഗലം പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. ജോർജ്, മുൻ പ്രസിഡന്റ് അഡ്വ. മിനി കുമാരി‍, കോൺസ്റ്റബിൾ ദീപു, സി.എച്ച്.ഒ ബിജി, രതീഷ് എം.എ, എന്നിവർ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു...

LifeKochi Web Desk | July 9, 2021, 11:43 p.m. | Ramamangalam