.

കൂത്താട്ടുകുളം :അണിഞ്ഞൊരുങ്ങുവാൻ ആരും കൊതിക്കുന്ന പുതുപുത്തൻ വസ്ത്രശേഖരവുമായി ഒളിമ്പിക് സിൽക്‌സിന്റെ പുതിയ ഷോറൂം കൂത്താട്ടുകുളത്ത്....

കൂത്താട്ടുകുളം :അണിഞ്ഞൊരുങ്ങുവാൻ ആരും കൊതിക്കുന്ന പുതുപുത്തൻ വസ്ത്രശേഖരവുമായി ഒളിമ്പിക് സിൽക്‌സിന്റെ പുതിയ ഷോറൂം കൂത്താട്ടുകുളം ബസ് സ്റ്റാന്റിന് സമീപം പ്രവർത്തനമാരംഭിച്ചു. പതിറ്റാണ്ടുകളായി വസ്ത്ര വ്യാപാര രംഗത്തുള്ള ഒളിമ്പിക് സിൽക്‌സ് കൂത്താട്ടുകുളത്തിന്റെ വസ്ത്ര സങ്കല്പങ്ങൾക്ക് മാറ്റുകൂട്ടുന്ന കമനീയ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. സിനിമാതാരം ആര്യ പുതിയ ഷോറൂം ഉദ്ഘാടനം നിർവഹിച്ചു. വെഡ്ഡിംഗ് സെക്ഷൻ നഗരസഭ ചെയർപേഴ്സൺ വിജയ ശിവനും മെൻസ് & കിഡ്സ്‌ സെക്ഷൻ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ്‌ റോബിൻ വൻനിലവും ഉത്ഘാടനം നിർവഹിക്കുകയുമുണ്ടായി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ് തോമസ് പി പി ജോണിക്ക് ആദ്യ വില്പന നൽകി. ആലീസ് ഷാജു, സണ്ണി കുര്യാക്കോസ്, പ്രിൻസ് പോൾ ജോൺ, കെ ചന്ദ്രശേഖരൻ, ടി എം അബ്‌ദുൾ വാഹിദ്, കെ. ഡി. ജോൺസൺ, ബസന്ത്‌ മാത്യു, സിബി കൊട്ടാരം, മർക്കോസ് ജോയ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സിനിമ താരം ആര്യ, ഉടമ ഷൈജു ഒളിമ്പിക്സ് എന്നിവർ ലൈഫ് കൊച്ചിയോട് സംസാരിച്ചു. വാർത്തയുമായി ലൈഫ് കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | April 6, 2022, 3:53 p.m. | Koothattukulam