.

കോതമംഗലം: കെ.എസ്.ആർ.ടി.സി ജംഗിൾ സഫാരി കൂടുതൽ ആകർഷകമാകുന്നു..

കോതമംഗലം: കോതമംഗലം ഡിപ്പോയിൽ നിന്നും ആരംഭിച്ച കെ.എസ്.ആർ.ടി.സിയുടെ ജംഗിൾ സഫാരി കൂടുതൽ ആകർഷകമാകുന്നു. ജംഗിൾ സഫാരി ആരംഭിച്ച് മൂന്നുമാസത്തിലേക്കെത്തുമ്പോൾ ആയിരകണക്കിന് വിനോദ സഞ്ചാരികളാണ് ജംഗിൾ സഫാരിയുടെ ഭാഗമായത്. യാത്ര കൂടുതൽ ആകർഷകമാക്കുന്നതിന്റെ ഭാഗമായി ജംഗിൾ സഫാരിക്കൊപ്പം ബോട്ട് യാത്രയും ഒരുക്കിയിരിക്കുകയാണിപ്പോൾ. ബോട്ട് യാത്രയുടെ ഉദ്ഘാടനം ഭൂതത്താൻകെട്ടിൽ ആന്റണി ജോൺ എം.എൽ.എ നിർവഹിച്ചു. പിണ്ടിമന ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജെസ്സി സാജു അധ്യക്ഷത വഹിച്ചു. കീരംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.സി. ചാക്കോ, എഫ്.ഐ.റ്റി ചെയർമാൻ ആർ അനിൽകുമാർ, വാർഡ് മെമ്പർ ഷിജി ആൻറണി, സിപിഐ.എം കോതമംഗലം ഏരിയ സെക്രട്ടറി കെ എ ജോയ്, കോതമംഗലം എ.റ്റി.ഒ. പി.എ അഭിലാഷ്, കൺട്രോളിങ്ങ് ഓഫീസർ അനസ് ഇബ്രാഹിം, ടൂർ കോ-ഓർഡിനേറ്റർ എൻ.ആർ രാജീവ്, യുവജനക്ഷേമ ബോർഡ് അംഗം അഡ്വ.റോണി മാത്യു, കീരംപാറ സെ​ന്റ് ബാസ്റ്റ്യൻസ് പളളി വികാരി അരുൺ വലിയ താഴത്ത്, എം.എം ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. കോതമംഗലം എം.എൽ.എ ആന്റണി ജോൺ, കെ.എസ്.ആർ.ടി.സി കോതമംഗലം എ.ടി.ഒ അബിലാഷ്, വിനോദ സഞ്ചാരികളായ മഞ്ജുഷ, ആവണി അജിത്ത്, മിനി, അജയൻ, ഷൈമോൾ സജീവ്, സിൽവിയ, മേരി അബ്രഹാം, അബ്രഹാം കോട്ടപടി, പ്രകാശ്, ഭൂതത്താൻ കെട്ട് ടൂറിസ്റ്റ് ഗൈഡ് തങ്കപ്പൻ, പത്മതീർഥ, അർജുൻ കോഴിക്കോട് എന്നിവർ ലെെഫ്കൊച്ചിയുമായി സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിയാസ്. വാർത്തകൾ ഉടൻ ലഭിക്കുവാൻ ലെെഫ്കൊച്ചി ആപ്പുകൾ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ്സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുക

LifeKochi Web Desk | Feb. 13, 2022, 8:10 p.m. | Kothamangalam