.

കുമ്പളങ്ങി: നാടിന് കൗതുകമായി കുമ്പളങ്ങി പാർക്കിൽ കൂറ്റൻ പപ്പാഞ്ഞി ഒരുങ്ങി

കുമ്പളങ്ങി: നാടിന് കൗതുകമായി കുമ്പളങ്ങി പാർക്കിൽ കൂറ്റൻ പപ്പാഞ്ഞി ഒരുങ്ങി. 20 അടി ഉയരത്തിലുള്ള പപ്പാഞ്ഞിയെയാണ് 10 ദിവസം കൊണ്ട് നിർമ്മിച്ചത്. കുമ്പളങ്ങിയിലേക്കുള്ള സഞ്ചാരികൾക്ക് കൗതുകമായി മാറുകയാണ് പാർക്കിൽ നിർമ്മിച്ചിട്ടുള്ള ഈ പപ്പാഞ്ഞി. പപ്പാഞ്ഞിക്ക് സമീപം നിന്നും ഫോട്ടോ എടുക്കുന്നതിനായി കുട്ടികളുടെയും മുതിർന്നവരുടെയും തിരക്കാണ്. കുമ്പളങ്ങി സ്വദേശിയായ ശ്യാമും ആറ് കൂട്ടുകാരും നേതൃത്വം നൽകിയാണ് നിർമ്മാണം പൂർത്തിയാക്കിയത് മുള, കമ്പി, പേപ്പർ, തുണി, ചാക്ക് തുടങ്ങിയവ ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. ഡിസംബർ 31 ന് ഫോർട്ട്കൊച്ചി ബീച്ചിൽ പപ്പാഞ്ഞിയെ കത്തിക്കു മായിരുന്നെങ്കിലും ഈ പപ്പാഞ്ഞിയെ കത്തിക്കാൻ തീരുമാനിച്ചിട്ടില്ല എന്നാണ് ശ്യാമം കൂട്ടുകാരും ലൈഫ്കൊച്ചിയോട് പറഞ്ഞു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്‌ജൻ റിബല്ലോ.

LifeKochi Web Desk | Dec. 30, 2021, 3:58 p.m. | Kumbalangy