.

കൂത്താട്ടുകുളം:നഗരസഭയിൽ ചെയ്തതും ചെയ്യാനുള്ളതുമായ കാര്യങ്ങളെ കുറിച്ച് ഭരണപക്ഷവും, ഭരണപക്ഷം ചെയ്യേണ്ടിയിരുന്ന കാര്യങ്ങളും, പോരായ്മകളെ കുറിച്ച് പ്രതിപക്ഷ നേതാക്കളുടെയും വാക്കുകളുമായി ലൈഫ് കൊച്ചി റിപ്പോർട്ടർ ലോട്ടസ്

കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭയുടെ ഇതുവരെയുള്ള ജനക്ഷേമ-വികസന പ്രവർത്തനങ്ങളെ പറ്റിയും ഭരണത്തിന്റെ മികവിനെയും പോരായ്മകളെയും കുറിച്ചും നഗരസഭയിലെ ജനപ്രതിനിധികൾ സംസാരിക്കുന്നു. പുതിയ ഇ.എസ്.ഐ. ഡിസ്പെൻസറിയും, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും, ചന്തത്തോട് നവീകരണവും, മാലിന്യ നിർമ്മാർജ്ജനവും, റിങ് റോഡ് പദ്ധതിയും, കുടിവെള്ളവും, വിദ്യാഭ്യാസവും, നഗരസഭ കാര്യാലയവും, പണിതീരാത്ത സ്റ്റേഡിയവും എല്ലാം ചർച്ചാവിഷയങ്ങൾ ആവുന്നു. നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ, പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ, വൈസ് ചെയർപേഴ്സൺ അംബിക രാജേന്ദ്രൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സണ്ണി കുര്യാക്കോസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിജി ഷാനവാസ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിബി ബേബി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മരിയ ഗൊരേത്തി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി ജോൺ, സി.പി.​ഐ.(എം) ലോക്കൽ കമ്മിറ്റി സെക്രട്ടറി ഫെബിഷ് ജോർജ്, ബി.ജെ.പി. മുൻസിപ്പൽ കൺവീനർ എം.എ. ജീമോൻ എന്നിവർ സംസാരിക്കുന്നു.

LifeKochi Web Desk | Oct. 18, 2021, 8:15 p.m. | Koothattukulam